Thursday, July 17, 2014

മംഗലയാനം

നാസയിൽ ഒരുച്ചയ്ക്ക് ..
മാനേജർ ശിപായിയോട് : "എടൊ, ഒരു 5 ബില്ല്യണ്‍ വേണം ..എന്താ ഒരു പോംവഴി?"
"സാർ...അതിപ്പോ.."
"എടൊ, കക്കാനും പിടിച്ചു പറിക്കാനും ഒന്നും അല്ലല്ലോ പറഞ്ഞത്.."
മാനേജർ ബുദ്ധി ചികയാൻ തുടങ്ങി.
കറങ്ങുന്ന കസേല കറക്കി.
ചുമരിലെ ഭൂപടത്തിൽ കണ്ണുടക്കി.

തലയിൽ വിളക്ക് മിന്നി. ഒരൊന്നൊന്നര മിന്നൽ .

"എടുക്കെടാ ഫോണ്‍ ! വിളിക്കെടാ ദുബായ് !"

--------
"ഹലോ , രാജാവല്ലേ?"
അപ്പുറം ഘനഗംഭീര ശബ്ദം . "അതേ!".
(അങ്ങനെയായിരിക്കാം പറഞ്ഞത് എന്ന് സായ്പ്‌ വിശ്വസിച്ചു . കേട്ടത് അറബിയിൽ എന്തോ ഒരു ശബ്ദം )

"രാജാവേ, ഈ ചന്ദ്രനേം നോക്കി ഇരുന്ന മതിയോ? നമുക്ക് അമ്ബിളിമാമേ ഒന്നെത്തി പിടിക്കണ്ടേ?"
"എന്തൂട്ടിനു? ഞമ്മക്കിബ്ടെ ഷോപ്പിംഗ്‌ ഉത്സവോം, കുതിരപ്പാചിലും ഒക്കീല്ല്യെ? ഇപ്പൊ ദൊക്കെ മതീന്ന്"

പണി പാളുന്നോ ? - മാനേജർ സായ്പ്‌ കട്ട തണുപ്പിലും ഇരുന്നു വിയർത്തു.


ശിപായി ഇടപെട്ടു. 
"ഹല്ലാ രാജാവേ! ങ്ങളൊന്നും അറിഞ്ഞില്ലെ? മ്മളവടെ എണ്ണ കണ്ടു പിടിച്ചു"
രാജാവ് അങ്ങേത്തലക്കൽ ഒന്ന് ഞെട്ടുന്നത്  മാനേജറും ശിപായിയും അറിഞ്ഞു.
രാജാവിന്റെ തല പുകഞ്ഞു ..കാര്യങ്ങൾ പണ്ടത്തെപ്പോലെ ഒന്നുമല്ല. ടൂറിസ്റ്റിനേം ഒക്കെ കാത്തു എത്ര കാലം?
രാജാവ്‌ ചോദിച്ചു - "ചന്ദ്രനിൽ എണ്ണ കിട്ടുമോ?"

ശിപായിയുടെ കണ്ണിൽ ഡോളർ നോട്ടുകൾ മിന്നി. 
"ചന്ദ്രനിലോ ? ഇതങ്ങു ചൊവ്വയിലാണ് പ്രഭോ !" - ഒരു മുഴം നീട്ടിയെറിഞ്ഞു . (ഒന്നല്ല..ഒരായിരം കാതം )

രാജാവിന്‌ ചൊവ്വയും ചന്ദ്രനും ഒക്കെ കണക്കു ..ഓൾ ആർ മാത്തമാറ്റിക്സ്.  

"എണ്ണയുണ്ടോ? ഉറപ്പു പറയാമോ?"

"ഒക്കെ ഒരു 50-50 അല്ലെ രാജാവേ?"

"കായി എത്ര്യാ ?"

"ചന്ദ്രനാണെങ്കിൽ ഒരു ഒന്നൊന്നര ബില്ല്യനിൽ ഒതുക്കാമായിരുന്നു..", ശിപായി ഫോണിൽ തല ചൊറിഞ്ഞു. "ഇതിപ്പോ ചൊവ്വയൊക്കെ  ആയാൽ..ഒരു അഞ്ചിൽ ഒതുക്കാം"

രാജാവ് പിന്നെ ഒന്നും ആലോചിച്ചില്ല.

ഒരേ ഒരു കണ്ടീഷൻ..പത്രത്തിൽ ഇതൊരു മുഴു ദുബായ് വിഷയം ആവണം.

"ശെരി" - രണ്ടു ബഹിരാകാശൻമാരും ഒരുമിച്ച്.

"വിടെടാ പേടകം" രാജാവ് ഉറക്കെയുറക്കെ ചിരിച്ചു.

അങ്ങേ തലക്കൽ, ദൂരെ, മാനേജറും ശിപായിയും ഊറിയൂറി ചിരിച്ചു. 

---------------------------------------------------------------------------------

No comments: