Wednesday, July 06, 2011

അച്ഛമ്മയില്ലാതെ ഒരു കൊല്ലം

ദൂരെയിരിക്കുമ്പോള്‍ അസമയത് ഫോണ്‍ കോള്‍ വന്നാല്‍ വല്ലാത്തൊരു വേവലാതിയോടെയാണ് ഫോണ്‍ എടുക്കുക. അച്ഛമ്മ പോയി എന്ന് ഏടത്തിയമ്മ വിളിച്ചു പറഞ്ഞത് പുലര്‍ച്ചെ ആയിരുന്നു. ഒരു കൊല്ലം. കാലം എത്ര പെട്ടെന്നാണ് പോകുന്നത്.

അച്ഛമ്മയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്മ വരുന്നത് പ്രേം നസീറിനെയാണ് എന്നത് ചെറിയൊരു വിരോധാഭാസം തന്നെ. പിന്നെ ആലോചിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് ഗന്ധരാജന്റെ മണമാണ്. വെല്ലത്തിന്റെ സ്വാദും. എന്നും രാവിലെ അലനല്ലൂരിലെ വീട്ടിലെ മച്ചില്‍ പൂജ ചെയ്യുന്ന രൂപം. വൈകുന്നേരങ്ങളില്‍ കാലില്‍ കുഴമ്പ് തേക്കുന്നതും, ഉച്ചക്ക് മുകളില്‍ പോയി ഭാഗവതം വായിക്കുകയും, ഇടയ്ക്ക് ഭക്തപ്രിയയിലെയും മാതൃഭുമി ആഴ്ച്ചപ്പതിപ്പിലെയും കഥകള്‍ ഉറക്കെ വായിച്ചു തരുകയും, അതിനിടയില്‍ അച്ഛമ്മ ഉറങ്ങി പോകുമ്പോള്‍ അടുത്ത് ചുരുണ്ട് കൂടി കിടക്കുന്നതിന്റെയും, രാമായണം ടിവിയില്‍ കാണുമ്പോള്‍ കുട്ടികളോടൊക്കെ മിണ്ടാതിരിക്കാന്‍ പറഞ്ഞു ഭക്തിയോടെ അത് കാണുന്നതിന്റെയും, ചെറിയ നോട്ടുബുക്കില്‍ 'നാരായണ' എഴുതുന്നതിന്റെയും, നിധി പോലെ അച്ഛമ്മ സൂക്ഷിക്കുന്ന ആ ചെറിയ പെട്ടി തുറക്കുമ്പോള്‍ അതിലെ ഓരോ സാധനത്തിന്റെയും കഥ പറഞ്ഞു തരുന്നതിന്റെയും ഓര്‍മ്മകള്‍. ഒരിക്കലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ലാത്ത ഒരു മുഖം. കാണണമെന്ന് പറയാറില്ലെങ്കിലും കാണുമ്പോള്‍ സന്തോഷം കൊണ്ട് വിടരുന്ന മുഖം. ഇനി ഈ ഓര്‍മ്മകള്‍ മാത്രം.

ഞാന്‍ അച്ഛമ്മയെ അവസാനം കണ്ടത് അച്ഛമ്മ പോകുന്നതിന്റെ രണ്ടു കൊല്ലം മുമ്പാണ്. അന്നും കിടപ്പിലായിരുന്നെങ്കിലും ഇടക്കൊക്കെ എണീട്ടിരിക്കാന്‍ പറ്റിയിരുന്നു. അതാണ്‌ അച്ഛമ്മയെക്കുറിച്ചുള്ള അവസാനത്തെ ഓര്മ എന്ന് മാത്രം ഞാന്‍ ആശ്വസിക്കുന്നു. 

4 comments:

Rajesh Parambotil Menon said...

It took me hell a lot of time to read the entire passage because its in Malayalam. At the end, all i could do was try to hold back my tears in vain. Ammamma is one person, whom i cherished very much,period. She meant a lot to me, I guess, to everyone who knew and loved and were loved in return.

Rashmi Menon said...

You are so lucky that you saw her when she was relatively healthy. I have seen madhuetta. I have seen her bed ridden, with her hair cropped short & always in pain. I've seen her cringe & hold back tears when amma & usha chechi would try to turn her on her sides...
I miss everything about her. Everything that you just spoke about & a lot more... I remember that I always used to drink tea with her, from her glass... I used to make her repeat the Kaaliya mardhanam over & over... How much she loved anything that I cooked, almost as if I could do no wrong.. how much she loved sweets & chocolates, how positive she was despite all the pain... how she would always talk about muthassan... how she would always call me moley, ammu..
The only solace I have is the fact that I know that she is in a happy place now, with the one that she loved the most, muthassan.

myammai81 said...

After reading what madhu wrote, I was wondering what to comment... then I saw what raju and rashmi wrote.... well after that there was nothing more to write...just felt the tears roll down my cheeks.... thats all....